About Us

Company about

Dear Devotee,
It is said that Yajnas in Krita Yuga, Sacrifices in Treta Yuga and Consecration of temples in Dwapara Yuga were the means to beget the blessings of the Gods. In the present times in Kali Yuga, we are however given the noble task of rebuilding the destroyed temples like the one in Vilayil called Paruthikottmanna Shiva temple. The temple is beleived to be atleast 2000 years old, and from the remains which lies strewn around the site we can assume it to be a highly revered and magnificient temple.
In this Kali Yuga when even the mere prayers are beleived to give a person Moksha, it is essential that we have temples which will help us keep focussed on the path to Moksha and God realisation.
As per beleifs once Lord Shiva was having Brahma Hatya sin and it got washed away at the site of the temple when Goddess Parvati provided him with food. It was Lord Parasurama himself who once consecrated this temple as part of the 18 Sakthi Peethas in Kerala.
The names of the places in and around the temple, reveal the existence of a grand temple in the locality. The various names are given according to the various people involved in the maintenence of the temple. Even the big rock which was once used to bind the elephant can be seen the temple premises.
It is very sad state of affairs that such a grand temple is still lying in ruins. The temple has to be reconstructed back to all its former glory. For that we need maximum contribution from people from all walks of life. Each person or family should sponsor atleast one work or building materials so that the Mahadeva temple can be restored at the earliest. The good deeds we do in life, will surely earn us the blessings of Gods and protect us from evil.
We are holding various Poojas as part of our efforts to restore the divinity and spiritual power in the temple. Devotees can do these Poojas for the well being of theemselves and their family.
We request all your support in building a magnificient temple which will protect Hindu community of the region from evil influences and bestow us with all prosperity. Lets hope this will help us for a strong and prosperous nation.

ഭക്തജനങ്ങളെ,
2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നതും 20 കിലോമീറ്റര്‍ ചുറ്റളവിലെ ക്ഷേത്രാധിപനും മഹാ പ്രൗഡിയില്‍ എട്ടര മീറ്റര്‍ വ്യാസമുളള വട്ട ശ്രീകോവിലും, മുഖമണ്ഡപവും നാലമ്പലവും (ഇതിന്റെയൊക്കെ തറകള്‍ വരെ പൊളിച്ചത് ഇന്നും കാണാം) 4 കിണറില്‍ 1 മൂടപ്പെട്ടത്, 1 ചതുരക്കിണര്‍, രണ്ട് വട്ട കിണര്‍, കരിങ്കല്ലില്‍ തീര്‍ത്ത കൊത്തുപണികളും, ശിലായുഗത്തിലെ കളിമണ്‍ രൂപങ്ങളും (തകര്‍ത്തത്) മാത്രമാണ് ഇന്നുളളത്. പുനരുദ്ധാരണം എന്നാല്‍ 100 ശതമാനവും പുതിയത് തന്നെ വേണം. കേവലം ഏതെങ്കിലും ഒരു പ്രതേ്യക പണികൊണ്ട് കഴിയുന്നതല്ല ഈ മഹാക്ഷേത്രത്തിന്റെ പുനരുദ്ധാരണം. പലപല കാരണങ്ങളാല്‍ നാമാവശേഷമാണ് ഈ ക്ഷേത്രം.
സ്ഥലം, വഴി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അനവധി പ്രശ്‌നങ്ങളുളള ഈ പുണ്യ പുരാതനക്ഷേത്രം ഈ കലിയുഗത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍. കൃതയുഗത്തില്‍ യജ്ഞങ്ങളും ത്രേതായുഗത്തില്‍ യാഗങ്ങളും, ബലികളും, ദ്വാപരയുഗത്തില്‍ ക്ഷേത്രനിര്‍മ്മാണവും ക്ഷേത്രാധിഷ്ഠിത ആരാധനയും നടത്തിയായിരുന്നു ഈശ്വര പ്രീതി നേടിയിരുന്നത്. എന്നാല്‍ ഈ കലിയുഗത്തില്‍ നാമജപം മാത്രം മതി മനുഷ്യ ജന്മത്തിന്റെ സാക്ഷാത്കാരമായ മോക്ഷം നേടാന്‍. എന്നാല്‍ ഇതിനു തന്നെ മനുഷ്യര്‍ വിമുഖത കാട്ടുമെന്ന് പൂര്‍വ്വികര്‍ കാലെകൂട്ടി കണ്ടിരുന്നു. അങ്ങനെയുളള ഈ കാലഘട്ടത്തില്‍ വളരെ വളരെ പ്രാധാന്യമുളളതാണ് കൈലാസതുല്യമായ ഈ ക്ഷേത്രം.
പരശുരാമ കല്പിതങ്ങളായ 64 ഗ്രാമങ്ങളില്‍ ഒന്നായ മൊറയില്‍ പ്രതിഷ്ഠിക്കപ്പെട്ട 18 ശക്തി പഞ്ചാക്ഷരീ പീഠങ്ങളില്‍ ഒന്നാണ് ' പവിത്രക്കെട്ട് മണ്ണ ശിവക്ഷേത്രം' (ഇന്നത്തെ പരുത്തിക്കോട്ടുമണ്ണ ശിവ ക്ഷേത്രം). 'ബ്രഹ്മഹത്യ' ദോഷമകലാന്‍ ഭിക്ഷാംദേഹിയായി വന്ന മഹാദേവന്‍ പാര്‍വ്വതി ദേവി അന്നം വിളമ്പിയത് കണ്ട് ബ്രഹ്മഹത്യാ പാപം അകന്ന് പവിത്രമായ സ്ഥലം എന്നതാണ് ഐതീഹ്യം. പാര്‍വ്വതീ ദേവി പാതിവൃത്യത്തോടെ പരമശിവനെ ഭജിച്ച് പവിത്രമാക്കിയ സ്ഥലം എന്നും ഒരു ഐതീഹ്യം ഉണ്ട്. ക്ഷേത്രത്തിന്റെ പ്രൗഡിയും മാഹാത്മ്യവും വിളിച്ചോതുന്നതിന് ഉദാഹരണമാണ് ക്ഷേത്രത്തോടടുത്തുളള സ്ഥലനാമങ്ങള്‍. കിഴക്ക് മേനായത്ത് പറമ്പ്/വലിയ തോട് എന്ന പൂങ്കുടി-കടുങ്ങല്ലൂര്‍ പുഴയില്‍ തേറോട് എന്ന കടവ് പണ്ട് കാലത്ത് ദേവനെ ആറാടിച്ചിരുന്ന ആറാട്ട് കടവ് (ദേവര്‍ കടവ്) ഈ കടവിന്റേയും ക്ഷേത്രത്തിന്റേയും ഒന്നൊന്നര കിലോമീറ്ററില്‍ മുണ്ടമ്പറ തിരുപ്പാട് എന്ന പഴയ മുണ്ടമ്പ്ര തിരുമുല്‍പ്പാട്, കാളിയാടത്ത് എന്ന കാളി മഠം, പളളികുത്ത്, പുളിശീരി എന്ന നാമദേയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. (ഈ സത്യമറിയാന്‍ വാച്ചാല്‍ ഉണ്ണൂലി ആറാട്ട് വേലയുടെ ദിവസം വിളിച്ച് പറയുന്നത് കേട്ടാല്‍ മതിയാകും) അമ്പലത്തിന്റെ തെക്ക് ഭാഗം - വാര്യന്‍കുന്ന്. വടക്ക് ഭാഗം മാരാന്‍തൊടി പറമ്പ്, കിഴക്ക് മണ്ണപാടം പരുത്തിക്കോട്ടുമണ്ണ പാടം, മനത്താന്‍ തൊടി പറമ്പ്. ഈ മനത്താന്‍തൊടി പറമ്പില്‍ ഇപ്പോഴും പണ്ട് അവസാനമായി അവിടെ താമസിച്ചിരുന്ന നായന്‍മാരുടെ പിന്‍തലമുറക്കാര്‍ വളയനാട് അമ്പലത്തില്‍ ഗുരുതി ചെയ്യുന്ന മൂസ്സതിനോട് അവരുടെ അമ്പലത്തില്‍ ശാക്തേയ പൂജ ചെയ്യിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തെ പേര് കണ്ണഞ്ചീരി പറമ്പ്, എടാലത്ത് പറമ്പ്, പട്ടിണി പറമ്പ്. (ഈ പട്ടിണി പറമ്പില്‍ പോയി നിന്നാല്‍ നാടുവാഴിയുടെ ആള്‍ വന്ന് ചോദിക്കും ആരാ ? വീട്ടില്‍ എത്ര പേര്‍? എന്നാല്‍ അയാള്‍ക്ക് നെല്ല് അളന്ന് കൊടുത്തിരുന്നു. അങ്ങനെയാണ് പട്ടിണിപറമ്പ് എന്ന പേര് വന്നത്.) വടക്ക് പടിഞ്ഞാറ് ഇല്ലത്തൊടി പറമ്പ്. ആനകുളം അതാണ് ഇന്നത്തെ വാച്ചാല്‍. വാച്ചാല്‍ എന്ന ആനകുളം ഇല്ലാതായത് പുഴ ഗതിമാറ്റിയ കാരണമാണ്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയപ്പതൊടി മുതലാളി കൃഷിക്ക് പ്രാധാന്യം നല്‍കി അണകെട്ടി വെളളം കൃഷിക്കും കുടിക്കാനും വരെ വര്‍ഷങ്ങളോളം ചെറിയ മറ്റൊരു തോട്ടിലൂടെ കൊണ്ടുപോയിരുന്നു. ഇന്ന് ഈ തോടിന്റെ 90% കാണാം. ഇതിന്റെ പേരും ചെറിയതോട് എന്നാണ്. ആനയെ അമ്പലത്തില്‍ തളക്കാന്‍ കുഴിച്ചിട്ടിരുന്ന കരിങ്കല്‍ ഇന്നും നമുക്ക് ക്ഷേത്രപരിസരത്ത് കാണാം തലയെടുപ്പോടെ ഉളളത്.
ഇത്രമാത്രം ഭൂപ്രകൃതികൊണ്ടും സ്ഥലനാമങ്ങള്‍കൊണ്ടും മറ്റെല്ലാം കൊണ്ടും ഒരു മഹാദേക്ഷേത്രത്തിന്റെ പ്രൗഡിയും പ്രതാഭവും, മാഹാത്മ്യവും, ചൈതന്യവും നിലനിര്‍ത്തി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭക്തന്റെ അഭയകേന്ദ്രമായ മറ്റൊരു ക്ഷേത്രം ഇതുപോലെ (നാമാവശേഷമായി) മലബാറില്‍ ഉണ്ടാകാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ഈ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിലും നിത്യനിധാനത്തിലും അവനവന്റെ യഥാശക്തിക്കനുസരിച്ച് 12 മാസങ്ങളിലായി നടത്തുന്ന അതിവിശേഷമായ ഈ പൂജകളിലും, എല്ലാ രണ്ടാം ശനിയാഴ്ചയും ഉദയം മുതല്‍ അസ്തമയം വരെ നടത്തുന്ന നാമജപങ്ങളിലും അതിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനങ്ങളിലും പങ്കെടുക്കുന്നതോടൊപ്പം കഴിയുമെങ്കില്‍ വര്‍ഷത്തില്‍ ഒരു ദിവസത്തെ പൂജ എന്റെ വഴിപാടായി വീട്ടിലെ മുഴുവന്‍ ആളുകളുടെയും പേരും നാളും ജപിച്ച് ഭഗവല്‍ പ്രീതിക്കായി രാവിലെ ഗണപതി ഹോമത്തോടുകൂടി ശിവക്ഷേത്രത്തിലെ എല്ലാ പൂജകളും വൈകുന്നേരം ലളിതാസഹസ്ര നാമത്തോടു കൂടിയുളള ഭഗവതിസേവയിലും പങ്കാളികളാവുക, സായൂജ്യരാവുക, ഭഗവല്‍ കൃപ നേടുക. പണ്ട് വളരെ ഉന്നതിയിലായിരുന്ന ഇന്ന് നാമാവശേഷമായി ' ദേവി ചൈതന്യം' മാത്രം ഭക്തന് കവചകുണ്ഡലമായി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ 'അണ്ണാരക്കണ്ണനും തന്നാലായത്' എന്നപോലെ 'പലതുളളി പെരുവെളളം' കണക്കെ ഈ വലിയ ദൗത്യത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക.
നമ്മുടെ ക്ഷേത്രത്തിന്റെ പൗരാണികതയും പ്രാചീനതയും വിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളും വേണ്ട രീതിയില്‍ നടത്താന്‍ ശ്രീകോവില്‍, നമസ്‌കാര മണ്ഡപം, നാലമ്പലം, തിടപ്പളളി, നടുമുറ്റം, തിടമ്പ്, ബലിക്കല്ല്, കൊടിമരം, പുറത്തെ മതില്‍ക്കെട്ട്, കുളം, കവാടം, ശൗചാലയം, ശാന്തിക്കാര്‍ക്ക്, കഴകക്കാര്‍ക്ക് റൂം സൗകര്യം, ഓഫീസ് തുടങ്ങി അനവധി കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി ഞാന്‍ ഒരു കല്ല്, 10 കല്ല്, 100 കല്ല് ...... ഇത്ര ചാക്ക് സിമന്റ്, ഇത്ര മെറ്റല്‍, ഇത്ര മണല്‍, എംസാന്റ്, ഇത്ര കിലോ കമ്പി, ഇത്ര പണം, ഇത്ര സ്വര്‍ണ്ണം, ഇത്ര വെളളി, ഇത്ര വസ്ത്രം, ഇന്ന ഇന്ന പാത്രങ്ങള്‍, ഇത്ര കൂലി, ഇത്ര തൊഴില്‍, അന്നദാനത്തിന് ഇത്ര എന്ന രീതിയില്‍ ചിന്തിച്ച്, പ്രാര്‍ത്ഥിച്ച്, ഉറപ്പിച്ച് മുന്നോട്ട് മുന്നോട്ട് വരിക. (നമ്മളും നമ്മുടെ തലമുറയും പോയാലും ഭഗവാന് സമര്‍പ്പിച്ച ഈ സാധനങ്ങള്‍ എന്നും ഭഗവാന്റെ മുന്‍പില്‍ എത്തുന്നു. നമ്മളെ ഓര്‍ക്കുന്നു കല്‍പ്പാന്ത കാലത്തോളം) ഈ ലോകം മുഴുവന്‍ കൈപിടിയിലുളളവനും പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല. ഈ മഹത്തായ അര്‍പ്പണം എന്നും ഭഗവാനില്‍ ഉണ്ടാകും.
ഇവക്കൊക്കെ പുറമേ എന്റെ മനസ്സും ശരീരവും എന്നെതന്നെയിതാ ഭഗവാനേ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു എന്ന ഭക്തന്റെ ഉള്‍വിളികള്‍ ആണ് ഈ സന്ദര്‍ഭത്തില്‍ ഭഗവാന് കരണീയമായിട്ടുളളത്. ആയതിന് ഈ ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ച് (കമ്മിറ്റി അംഗമായി നേതൃത്വം നല്‍കി ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുക.) വിളിച്ചാല്‍ വിളികേള്‍ക്കുന്ന മലബാറിലെ കൈലാസമായി ഈ ശിവ കുടുംബക്ഷേത്രം ഉയരട്ടെ! നാളത്തെ തലമുറക്ക് ലോകത്തിന് മുന്‍പില്‍ ഭാരതത്തിന്റെ പൈതൃകം തുളുമ്പുന്ന അതിവിശേഷമായ സ്ഥാനവും സങ്കേതവും ആകട്ടെ ഇവിടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് താങ്കളുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടെയും മറ്റ് എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും സഹകരണവും ദേവനാമത്തില്‍ അപേക്ഷിക്കുന്നു.

Donate Us

Company about

Dear devotees,
Paruthikkottumanna Sree Mahadeva Kshethram is under renovation. This project requires approx. Rs.1.5 crores and just the temple fund will not be sufficient to complete the work. So request all the devotees to cooperate and contribute generously for the renovation of the temple and be a part of this auspicious event.
Donations can be made online or directly.

ഭക്തജനങ്ങളെ,
പരുത്തിക്കോട്ടുമണ്ണ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണ്. ഈ മഹാ സംരഭത്തിന് ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരങ്ങള്‍ ഉണ്ടെങ്കിലെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളു. പണിപൂര്‍ത്തിയാക്കുന്നതിന് ഏകദ്ദേശം 1.5 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. നാളിതുവരെ ഭക്തജനങ്ങളില്‍ നിന്ന് നല്ലപ്രതികരണമാണ് ഈ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. നാടിനും ഐശ്യരത്തിനും കൂടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം കാരണമാക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും നിലവില്‍ ഫണ്ടിന്റെ അപരിയാപ്തത ഉണ്ട്. താല്‍പര്യമുള്ള ഭക്തജനങ്ങള്‍ തങ്ങളാല്‍ കഴിയാവുന്ന തുക നല്‍ക്കി ഈ മഹാ സംരഭത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഓണ്‍ലൈനായും അല്ലാതെയും സംഭാവന നല്‍ക്കാവുന്നതാണ്.

Donate offline


State Bank Of India

Areacode Branch, Malappuram,Kerala

A/C No : 67094176658

IFSC CODE : SBIN0070454

Donate offline


State Bank Of Travancore

Areacode Branch, Malappuram,Kerala

A/C No : 67094176658

IFSC CODE : SBTR0000454

Contact Us

Address

Paruthikkottumanna Sree Maha Deva Kshethram. 
Kerala Kshethra Samrakshana Samithy   -   Reg No:  2606/2009
Vilayil Post, Kuzhimanna Via, Malappuram DT, 
Kerala, India - 673641
9846871798, 9745894589, 9746707448






FOLLOW US

short